Connect with us

KERALA

ശശി തരൂറിനെതിരെ വീണ്ടും വിമർശനവുമായി മുല്ലപ്പള്ളി

Published

on

കോഴിക്കോട്: സംസ്ഥാന സർക്കാറിനെ പുകഴ്ത്തുന്നശശി തരൂർ എംപിക്കെതിരെ വീണ്ടും വിമർശനവുമായി കെ.പി.സി.സി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ശശി തരൂർ പാർട്ടിയെ മറന്ന് തന്റെ അഭിപ്രായം പറയരുതെന്നാണ് മുല്ലപ്പള്ളി അഭിപ്രായപ്പെട്ടത്. രാവും പകലും അധ്വാനിച്ചാണ് പ്രവർത്തകർ അദ്ദേഹത്തെ വിജയിപ്പിച്ചത്. അഖിലേന്ത്യ നേതൃത്വം ഇടപെട്ട് തരൂരിനെ നിയന്ത്രിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കോൺഗ്രസ് പാർട്ടി എല്ലാ കാലത്തും അച്ചടക്കം ഉയർത്തി പിടിക്കുന്നവരുടെ പാർട്ടിയാണ്. പാർട്ടി കൂറുള്ള ആരും പാർട്ടിയുടെ നിലപാട് മറന്ന് അഭിപ്രായം പറയില്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. തരൂർ പാർട്ടിയുടെ അഖിലേന്ത്യ നേതാവും എം.പിയുമായതിനാൽ കൂടുതൽ അഭിപ്രായം പറയുന്നില്ലെന്നും അഖിലേന്ത്യ നേതൃത്വമാണ് ഇക്കാര്യത്തിൽ അദ്ദേഹത്തെ നിയന്ത്രിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു

Continue Reading