HEALTH
സംസ്ഥാനത്ത് നാളെ മുതല്‍ കടുത്ത നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നാളെ മുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍ വരും. ജനുവരി 2 വരെ രാത്രി 10 മുതല്‍ രാവിലെ 5 മണി വരെയാണ് നിയന്ത്രണങ്ങള്‍ ഉണ്ടാകുക.
കടകള്‍ രാത്രി 10 മണിയ്ക്ക് അടയ്ക്കണം. തിയേറ്ററുകളിലും, ആരാധനാലയങ്ങളിലും നിയന്ത്രണം ഉണ്ട്. ആള്‍ക്കൂട്ടവും അനാവശ്യ യാത്രകളും പാടില്ല എന്നും നിര്‍ദ്ദേശമുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. പുതുവത്സര ദിനത്തില്‍ രാത്രി 10 മണിക്ക് ശേഷം ആഘോഷങ്ങളും ആള്‍ക്കൂട്ടവും അനുവദിക്കുന്നതല്ല.
ബാറുകള്‍, ക്ലബ്ബുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്‍റുകള്‍, ഭക്ഷണശാലകള്‍ തുടങ്ങിയവയിലെ സീറ്റിംഗ് കപ്പാസിറ്റി 50 ശതമാനമായി തുടരുന്നതാണ്. സാഹചര്യങ്ങള്‍ നിരീക്ഷിക്കാന്‍ പൊലീസ് പ്രത്യേക നിര്‍ദ്ദേശം നല്‍കിയട്ടുണ്ട്.