Entertainment
ചലച്ചിത്ര നടൻ ജി.കെ പിളള അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര നടൻ ജി.കെ പിളള (97)അന്തരിച്ചു. .1954ൽ പുറത്തിറങ്ങിയ സ്‌നേഹസീമയിലൂടെയാണ് ജി.കെ പിളള എന്ന ജി.കേശവപിളള മലയാള സിനിമയിലേക്കെത്തിയത്.
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ പെരുംപാട്ടത്തിൽ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. ചിറയിൻകീഴ് ശ്രീചിത്തിരവിലാസം സ്‌കൂളിൽ വിദ്യാഭ്യാസം. പല ക്ലാസുകളിലായി ഇക്കാലയളവിൽ ഇദ്ദേഹത്തോടൊപ്പം പ്രേംനസീർ, ഭരത് ഗോപി, ശോഭന പരമേശ്വരൻ നായർ തുടങ്ങിയവർ ഈ സ്‌കൂളിൽ പഠിച്ചിരുന്നു.97 കഴിഞ്ഞ ജി കെ പിള്ളയുടെ അഭിനയജീവിതം 67 വർഷം നീണ്ടുനിന്നു. കളിക്കൂട്ടുകാരനായ പ്രേംനസീർ നായകനായ സിനിമകളിലാണ് ജി.കെ പിളള വില്ലനായി ഏറ്റവും കൂടുതൽ അഭിനയിച്ചതും. സിനിമയിൽ പ്രേംനസീറാണ് പ്രചോദനം. പട്ടാളജീവിതം ഉപേക്ഷിച്ചാണ് സിനിമാപ്രവേശം.