Crime
വാളയാർ ചെക്പോസ്റ്റിൽ രാത്രി വിജിലൻസിന്റെ മിന്നൽ പരിശോധന. വേഷം മാറിയെത്തിയ ഉദ്യോഗസ്ഥർ 67,000 രൂപ പിടികൂടി

പാലക്കാട്∙ വാളയാറിലെ മോട്ടർ വാഹന വകുപ്പിന്റെ ഇൻ ചെക്പോസ്റ്റിൽ രാത്രി വിജിലൻസിന്റെ മിന്നൽ പരിശോധന. വേഷം മാറിയെത്തിയ ഉദ്യോഗസ്ഥർ 67,000 രൂപ പിടികൂടി.സമീപത്തെ കാട്ടിലെ ഇലകൾക്കിടയിലാണ് പണം സൂക്ഷിച്ചിരുന്നത്. വിജിലൻസ് സംഘത്തിന്റെ സാന്നിധ്യം മനസ്സിലാക്കി എഎംവിഐ സമീപത്തെ കാട്ടിലേക്ക് ഓടിക്കയറി. മറ്റൊരു ഉദ്യോഗസ്ഥൻ അടുത്തുള്ള ആശുപത്രിയിൽ അഭയംതേടി.
മോട്ടർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരെ പ്രീതിപ്പെടുത്താൻ ഡ്രൈവർമാർ പച്ചക്കറികളും പഴങ്ങളും നൽകുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. പച്ചക്കറിയും പഴവർഗങ്ങളും ഉദ്യോഗസ്ഥർ വാങ്ങുന്നുവെന്നു സൂചനയുണ്ടായിരുന്നു.