KERALA
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊച്ചിയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു

കൊച്ചി : കെ റെയില്‍ പദ്ധതിയില്‍ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്. പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊച്ചിയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു സംഭവവുമായി ബന്ധപ്പെട്ട് നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കെ റെയിലുമായി ബന്ധപ്പെട്ട സംശയ ദൂരീകരണത്തിനായി വിളിച്ചു ചേര്‍ത്ത പൗരപ്രമുഖരുടെ യോഗത്തില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ കൊച്ചിയിൽ കോൺഗ്രസ് പ്രതിഷേധപ്രകടനം നടത്തി.