Crime
ശിവശങ്കർ പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റെടുത്തു

തിരുവനന്തപുരം: സസ്പെൻഷൻ കാലാവധി കഴിഞ്ഞ് സർവീസിൽ തിരിച്ചെത്തിയ എം. ശിവശങ്കർ പ്രിൻസിപ്പൽ സെക്രട്ടറിയായി ഇന്ന് ചുമതലയേറ്റെടുത്തു. തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവ് ചൊവ്വാഴ്ച കിട്ടിയെങ്കിലും ഏതു പദവി നൽകുമെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. ഏത് വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരിക്കുമെന്ന കാര്യത്തിൽ തീരുമാനം ഉടനുണ്ടാകുമെന്നറിയുന്നു.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പ്രാദേശിക അവധിയായതിനാലാണ് അദ്ദേഹത്തിന് ഓഫീസിൽ ഹാജരാകാൻ കഴിയാതിരുന്നത്. ഇതേതുടർന്ന് ഇന്നാണ് അദ്ദേഹം സെക്രട്ടേറിയറ്റിലെത്തിയത്.