Education
രാഷ്ട്രപതിക്ക് ഡി ലിറ്റ് : വൈസ് ചാന്‍സിലറുടെ കത്ത് പുറത്ത്

തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വൈസ് ചാന്‍സിലറുടെ കത്ത് പുറത്ത്. കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ മഹാദേവ് പിള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്‍കിയ കത്താണ് പുറത്തു വന്നത്.
രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സിന്‍ഡിക്കേറ്റ് അംഗങ്ങളുമായി ചര്‍ച്ച ചെയ്‌തെന്നും എന്നാല്‍ ഡി ലിറ്റ് നല്‍കേണ്ടതില്ല എന്ന തീരുമാനമാണ് സിന്‍ഡിക്കേറ്റ് കൈക്കൊണ്ടതെന്നുമാണ് കത്തില്‍ പരാമര്‍ശിക്കുന്നത്. ഡിസംബര്‍ 7ാം തീയതിയാണ് കേരള സര്‍വകലാശാല വിസി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്.
ഗവര്‍ണര്‍ രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കണമെന്ന ആവശ്യം മുന്നോട്ട് വെച്ച ശേഷം വിഷയം വൈസ് ചാന്‍സിലര്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളുമായി ചര്‍ച്ച ചെയ്തിരുന്നു. അതില്‍ ഉയര്‍ന്ന് വന്ന പ്രധാനപ്പെട്ട നിര്‍ദേശം രാഷ്ട്രപതിക്ക് സര്‍വകലാശാല ഡി ലിറ്റ് നല്‍കുന്നത് പ്രോട്ടോക്കോള്‍ ലംഘനമാണ് എന്നതായിരുന്നു.
രാഷ്ട്രപതിക്ക് താഴെ വരുന്ന ഉദ്യോഗസ്ഥരാണ് ചാന്‍സിലര്‍ അടക്കമുള്ള ആളുകള്‍. ഇത്തരം ഒരു ഡി ലിറ്റ് നല്‍കുന്ന വേദിയില്‍ ചാന്‍സിലര്‍ രാജ്യത്തിന്റെ സമുന്നത പദവിയിലിരിക്കുന്ന പ്രഥമ പൗരന് ഇത്തരത്തില്‍ ഒരു ഡി ലിറ്റ് നല്‍കുന്നത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും അനൗചിത്യമാണെന്നുമാണ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് വിസി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്”