Crime
ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകനായ തളിപ്പറമ്പ് സ്വദേശിയെ കുത്തികൊന്നു

ഇടുക്കി: ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകനായ കണ്ണൂർ തളിപ്പറമ്പ് സ്വദേശിയെ കുത്തികൊന്നു. ഇടുക്കി എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി തളിപ്പറമ്പ് പാൽ കുളങ്ങര അദ്വൈത ത്തിൽ ധീരജ് രാജേന്ദ്രനാണ് കൊല്ലപ്പെട്ടത്. ധീരജിന് പുറമെ അഭിജിത്തിനും അമലെന്ന വിദ്യാർത്ഥിക്കും കുത്തേറ്റിട്ടുണ്ട്.
കൊലപാതകത്തിന് പിന്നിൽ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് എസ്എഫ്ഐ ആരോപിച്ചു. കോളേജ് തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
ഇലക്ഷൻ സമാധനപരമായി നടന്നുകൊണ്ടിരിക്കവെയാണ് ദൗർഭാഗ്യകരമായ സംഭവം ഉണ്ടായതെന്ന് കോളേജ് പ്രിൻസിപ്പൽ ജലജ വ്യക്തമാക്കി. പുറത്തു നിന്നുവന്നവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രിൻസിപ്പൽ പ്രതികരിച്ചു.