KERALA
സില്‍വര്‍ ലൈൻ സര്‍വേക്കല്ലുകള്‍ കൂട്ടിയിട്ട് റീത്ത് വച്ചു

കണ്ണൂര്‍: മാടായിപ്പാറയില്‍ വീണ്ടും സില്‍വര്‍ ലൈന്‍ കല്ലുകള്‍ വ്യാപകമായി പിഴുതു മാറ്റി. മാടായിപ്പാറ റോഡരികില്‍ 8 സര്‍വേക്കല്ലുകള്‍ കൂട്ടിയിട്ട് റീത്ത് വച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയോടെയാണു സംഭവം ശ്രദ്ധയില്‍ പെട്ടത്: കഴിഞ്ഞ ദിവസം പാറക്കുളത്തിനു സമീപവും സര്‍വേക്കല്ല് പിഴുതു മാറ്റിയിരുന്നു. പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസവും ഇവിടെ സർവേ കല്ലുകൾ പിഴുതു മാറ്റിയിരുന്നു. ബി.ജെ.പി പ്രവർത്തകർ സർവേ കല്ലിന് മേലെ കൊടി നാട്ടുകയും ചെയ്തിരുന്നു