Connect with us

NATIONAL

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നീട്ടിവെച്ചു

Published

on


ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നീട്ടിവെച്ചു. ഇവിടെ ഫെബ്രുവരി ഇരുപതിനാകും തിരഞ്ഞെടുപ്പ് നടക്കുകയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. നേരത്തെ ഫെബ്രുവരി 14-നായിരുന്നു തിരഞ്ഞെടുപ്പ് നടത്താൻ നിശ്ചയിച്ചിരുന്നത്.ഗുരു രവിദാസ് ജയന്തി പ്രമാണിച്ച് തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് വിവിധ രാഷ്ട്രീയപാർട്ടികൾ ആവശ്യം ഉന്നയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അഞ്ചുദിവസത്തേക്ക് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് നീട്ടിവെച്ചത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു നടപടിക്രമങ്ങളുടെ തീയതിയിലും മാറ്റം വന്നിട്ടുണ്ട്. വിജ്ഞാപനം ജനുവരി 25-ന് പുറത്തിറങ്ങും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി ഒന്നാണ്. പത്രിക പരിശോധന ഫെബ്രുവരി രണ്ടിന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഫെബ്രുവരി നാലാണ്.

Continue Reading