International
ടെന്നീസ് താരം സാനിയ മിര്‍സ വിരമിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ വിരമിക്കുന്നു. സാനിയ തന്നെയാണ് ഇക്കാര്യം പരസ്യമാക്കിയത്. ഈ സീസണിനു ശേഷം ടെന്നീസിനോടു വിട പറയുമെന്ന് താരം അറിയിച്ചു. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ വനിതാ വിഭാഗം ഡബിള്‍സിന്റെ ആദ്യ റൗണ്ടില്‍ തന്നെ തോറ്റു പുറത്തായതിനു പിന്നാലെയാണ് സാനിയയുടെ വിരമിക്കല്‍ പ്രഖ്യാപനം.
‘ഇത് എന്റെ അവസാന സീസണായിരിക്കുമെന്ന് ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. ആഴ്ച തോറും പ്രകടനം വിലയിരുത്തി മുന്നോട്ടു പോകാനാണ് ശ്രമം. ഈ സീസണ്‍ മുഴുവന്‍ കളിക്കാനാകുമോ എന്ന് എനിക്ക് ഉറപ്പില്ല. കളിക്കണം എന്നാണ് ആഗ്രഹം’ മത്സരത്തിന് ശേഷം സാനിയ പറഞ്ഞു.