Connect with us

HEALTH

സമ്പൂർണ അടച്ചു പൂട്ടൽ ഉണ്ടാവില്ല. നിയന്ത്രണങ്ങൾ വൈകിട്ട് അറിയാം

Published

on

തിരു​വ​ന​ന്ത​പു​രം: ​കൊവി​ഡ് വ്യാ​പ​നം അതിതീവ്രമായി ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് സംബന്ധിച്ച് ഇന്ന് വൈ​കു​ന്നേ​രം അഞ്ചു മണിക്ക് ചേരുന്ന അവലോകന യോഗത്തിൽ തീരുമാനം എടുക്കും. അമേരിക്കയിൽ ചികിത്സയിലുള്ള മു​ഖ്യ​മ​ന്ത്രി ഓ​ണ്‍​ലൈ​നാ​യി പ​ങ്കെ​ടു​ക്കും.

കൊവിഡ് വ്യാപനം രൂക്ഷമായി വർധിക്കുന്ന സാഹചര്യത്തിൽ നി​യ​ന്ത്ര​ണം കൂ​ടു​ത​ല്‍ ക​ടു​പ്പി​ക്ക​ണ​മെ​ന്ന് ബു​ധ​നാ​ഴ്ച ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം വി​ല​യി​രു​ത്തി​യി​രു​ന്നു. സംസ്ഥാനത്ത് അതിതീവ്ര വ്യാപനമാണെന്നും ഫെബ്രുവരി 15നകം പാരമ്യത്തില്‍ എത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. ഇത് തടയാൻ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ വേ​ണ​മെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ധ​രും ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു സ്ഥ​ല​ങ്ങ​ളി​ല്‍ ആ​ള്‍​ക്കൂ​ട്ടം പ​ര​മാ​വ​ധി കു​റ​യ്ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​യേ​ക്കും.

വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​ണെ​ങ്കി​ലും സമ്പൂർണ അടച്ചു പൂട്ടൽ ഉണ്ടാവില്ലെന്ന് റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ന്‍ പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ മുന്നോട്ടുപോകാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ സർക്കാർ സജ്ജമാണെന്നും മന്ത്രി അറിയിച്ചു.

വി​വാ​ഹ​ത്തി​ലും മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ലും പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം 50ല്‍ ​നി​ന്ന് കു​റ​ച്ചേ​ക്കും. സി​നി​മാ തി​യേ​റ്റ​റു​ക​ള്‍, ജിം​നേ​ഷ്യ​ങ്ങ​ള്‍, നീ​ന്ത​ല്‍​ക്കു​ള​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ അ​ട​യ്ക്കു​ന്ന​തും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. കെ​എ​സ്‌ആ​ര്‍​ടി​സി​യി​ലും മ​റ്റ് ബ​സു​ക​ളി​ലും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം സീ​റ്റിം​ഗ് ക​പ്പാ​സി​റ്റി​യി​ല്‍ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തും.

അതേസമയം ജലദോഷം, പനി, ചുമ, തലവേദന, ശരീരവേദന ലക്ഷണങ്ങളുള്ളവര്‍ വീടുകളില്‍ കഴിയണം. മാസ്‌ക് ധരിക്കണം. സാമൂഹിക അകലം പാലിക്കണം. എന്‍95 മാസ്‌ക്കോ, ഡബിള്‍ മാസ്‌ക്കോ ഉപയോഗിക്കണം. രോഗികളുടെ കൂടെ കൂടുതല്‍പേര്‍ ആശുപത്രിയില്‍ വരരുത്. ഇ-സഞ്ജീവനി സേവനങ്ങള്‍ പരമാവധി ഉപയോഗിക്കണമെന്നും ആരോഗ്യവകുപ്പ് ആറിയിച്ചിട്ടുണ്ട്.

Continue Reading