Connect with us

HEALTH

പന്ന്യൻ രവീന്ദ്രൻ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണു

Published

on

.

പാലക്കാട്: സിപിഐയുടെ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണു. അട്ടപ്പാടിയിൽ എൽഡിഎഫ് പുതൂർ പഞ്ചായത്ത് റാലിയിൽ സംസാരിക്കുന്നതിനിടെയാണ് പന്ന്യൻ രവീന്ദ്രന് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടൻതന്നെ പ്രവർത്തകർ അദ്ദേഹത്തെ പുതൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം അദ്ദേഹം ഇവിടെ തുടരുകയാണ്. ആരോഗ്യനിലയിൽ പ്രശ്‌നങ്ങളില്ലെന്നും ആശങ്കപ്പെടാനില്ലെന്നുമാണ് വിവരം.

Continue Reading