HEALTH
സ്‌കൂളുകള്‍ പൂര്‍ണ്ണമായും അടച്ചു. വരുന്ന രണ്ട് ഞായറാഴ്ചകളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

തിരുവന്തപുരം : സ്‌കൂളുകള്‍ പൂര്‍ണ്ണമായും അടക്കാന്‍ തീരുമാനം. നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം. വരുന്ന രണ്ട് ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത.് മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് ഓണ്‍ലൈന്‍ ആയാണ് യോഗത്തില്‍ പങ്കെടുത്തത.് ഇനിയും ഒരു സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ സം്സ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കുമെന്ന് യോഗം വിലയിരുത്തി.
കടുത്ത നിയന്ത്രണമാണ് ഞായറാഴ്‌യുണ്ടാവുക. 23, 30 തീയ്യതികളിലാണ് കടുത്ത നിയന്ത്രണം. അത്യാവശ്യക്കാര്‍ക്ക് മാത്രമേ പുറത്ത് ഇറങ്ങാന്‍ സാധിക്കുകയുള്ളൂ. അന്ന് അവശ്യ സര്‍വ്വീസുകള്‍ മാത്രം.കടകള്‍ മുഴുവനായും അടക്കണം. അവശ്യ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകള്‍ മാത്രം തുറക്കാം.
രാത്രികാല കര്‍ഫ്യൂ വേണ്ടെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. രോഗ വ്യാപനതോത് നോക്കി ജില്ലാ കലക്ടര്‍മാര്‍ക്ക് കൂടുതല്‍ നിയനത്രണമേര്‍പ്പെടുത്താം.
അതിനിടെ ജലദോഷം, പനി, ചുമ, തലവേദന, ശരീരവേദന ലക്ഷണങ്ങളുള്ളവര്‍ വീടുകളില്‍ കഴിയണം. മാസ്‌ക് ധരിക്കണം. സാമൂഹിക അകലം പാലിക്കണം. എന്‍95 മാസ്‌ക്കോ, ഡബിള്‍ മാസ്‌ക്കോ ഉപയോഗിക്കണം. രോഗികളുടെ കൂടെ കൂടുതല്‍പേര്‍ ആശുപത്രിയില്‍ വരരുത്. ഇ-സഞ്ജീവനി സേവനങ്ങള്‍ പരമാവധി ഉപയോഗിക്കണമെന്നും നിര്‍ദേശിച്ചു.