HEALTH
പനി ഉള്ളവർ പുറത്തിറങ്ങരുതെന്നും രോഗലക്ഷമുണ്ടെങ്കിൽ പരിശോധന നിർബന്ധമാണെന്നും വീണാജോർജ്

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി. പനി ഉള്ളവർ പുറത്തിറങ്ങരുതെന്നും രോഗലക്ഷമുണ്ടെങ്കിൽ പരിശോധന നിർബന്ധമാണെന്നും വീണാജോർജ് പറഞ്ഞു. അടച്ചിടൽ അവസാന മാർഗമായിരിക്കും.
കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങളിലെ വിമർശനങ്ങൾക്കും ആരോഗ്യമന്ത്രി മറുപടി പറഞ്ഞു. ഇപ്പോൾ അവലംബിച്ചിരിക്കുന്നത് ശാസ്ത്രീയ മാനദണ്ഡങ്ങളാണ്. ആദ്യ തരംഗങ്ങളിൽ നിന്നും ഭിന്നമായ പ്രതിരോധ മാർഗങ്ങളാണ് സ്വീകരിക്കുന്നത്. ഓരോ തരംഗത്തിലും ഓരോ തരത്തലുള്ള പ്രതിരോധ രീതിയാണ് സ്വീകരിക്കേണ്ടത്.കൊവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ ക്ലസ്റ്റർ മാനേജ്മെന്റ് ഗൈഡ്‌ലൈൻ പുറത്തിറക്കിയുട്ടുണ്ട്. അതനുസരിച്ച് സ്ഥാപനങ്ങളിൽ ഇൻഫെക്ഷൻ കൺട്രോൾ ടീം വേണം. ഇവർക്ക് പ്രത്യേകം പരിശീലനം നൽകണം. പത്തിൽ അധികം രോഗികളുണ്ടെങ്കിൽ അവിടം ക്ലസ്റ്ററാണ്. അഞ്ച് വലിയ ക്ലസ്റ്ററുണ്ടെങ്കിൽ സ്ഥാപനം അഞ്ച് ദിവസത്തേക്ക് അടച്ചിടണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.