KERALA
എന്തോ ഒരു മാക്കുറ്റിയോ പൂക്കുറ്റിയോ എന്ന് പറഞ്ഞൊരു കക്ഷിയുണ്ട്. ആ കുറ്റി നോക്കുമ്പോൾ പാന്റില്. കള്ള സുവർ

കണ്ണൂർ: മാക്കുറ്റിയോ പൂക്കുറ്റിയോ എന്ന് പറഞ്ഞൊരു കക്ഷിയുണ്ടെന്നും ആ കുറ്റി പാന്റിലാണ് എത്തിയതെന്നും എം.വി.ജയരാജൻ.
കെ-റെയിലിനെക്കുറിച്ച് വിശദീകരിക്കാൻ സംഘടിപ്പിച്ച ‘ജനസമക്ഷം സിൽവർലൈൻ’ പരിപാടി നടന്ന കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പരിഹസിക്കുകയായിരുന്നു സി.പി.എം. ജില്ലാസെക്രട്ടറി എം.വി.ജയരാജൻ.
സിപിഎം പാർട്ടി കോൺഗ്രസിന്റെ ഏരിയാതല സംഘാടക സമിതി രൂപീകരണ യോഗത്തിലാണ് ജയരാജന്റെ ഈ പരിഹാസം
” എന്തോ ഒരു മാക്കുറ്റിയോ പൂക്കുറ്റിയോ എന്ന് പറഞ്ഞൊരു കക്ഷിയുണ്ട്. ആ കുറ്റി നോക്കുമ്പോൾ പാന്റില്. കള്ള സുവർ… സാധാരണ മുണ്ടും ഷർട്ടുമാണ്… ഖദർ മാത്രമാണ്. അന്ന് ഖദറേയില്ല. ഞാനെന്നിട്ട് പറഞ്ഞു ഇത് പൂക്കുറ്റിയൊന്നുമല്ല. ഇത് വേറെയാരോ ആണെന്ന് പറഞ്ഞു. എന്നിട്ട് നമ്മുടെ വാട്സ് ആപ്പിൽ കാണിച്ചു തരികയാണ്. മുഖം നോക്കുമ്പോൾ റിജിൽ മാക്കുറ്റി തന്നെയാണ്. നോക്കുമ്പോൾ പാന്റിൽ.’ ജയരാജൻ പറഞ്ഞു.