Connect with us

HEALTH

പാ​ർ​ട്ടി സ​മ്മേ​ള​ന​ങ്ങ​ൾ​ക്കാ​യി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​ട്ടി​മ​റി​ച്ചെന്ന് വി.ഡി സതീശൻ

Published

on

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലെ പു​തി​യ ഭേ​ദ​ഗ​തി സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ങ്ങ​ൾ​ക്കു വേ​ണ്ടി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. പാ​ർ​ട്ടി സ​മ്മേ​ള​ന​ങ്ങ​ൾ​ക്കാ​യി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​ട്ടി​മ​റി​ച്ചു. സി പി എം സമ്മേളനം നടത്താൻ വേണ്ടിയാണ് ജില്ലകളെ തരംതിരിച്ചത്. ഇതിനായാണ് എ, ബി, സി കാറ്റഗറി ഉണ്ടാക്കിയതെന്നും തൃശ്ശൂർ, കാസർ​കോട് ജില്ലകളെ ഉദാഹരണമായി സൂചിപ്പിച്ച് പ്രതിപക്ഷ നേതാവ് ആരോപിച്ചു.  

പുതിയ മാനദണ്ഡങ്ങൾ പ്രകാരം തൃശൂരും കാസർഗോഡും കർശന നിയന്ത്രണങ്ങളിൽ നിന്ന് പുറത്തായി. ഇവിടെ സിപിഎം സമ്മേളനം നടക്കുന്നതിനാലാണ് ഈ നടപടി. ടിപിആർ അനുസരിച്ച് തൃശ്ശൂരും കാസർ​കോടും കർശന നിയന്ത്രണം വേണ്ട ജില്ലകളാണ്. പാർട്ടി സമ്മേളനം നടത്താൻ വേണ്ടി നിയന്ത്രണം മാറ്റിയത്. കാ​സ​ർ​ഗോ​ട്ട് 36 ശ​ത​മാ​ന​വും തൃ​ശൂ​രി​ൽ 34 ശ​ത​മാ​ന​വു​മാ​ണ് ടി​പി​ആ​ർ. ക​ർ​ശ​ന നി​യ​ന്ത്ര​ണം ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ൾ.  

കേ​ര​ള​ത്തി​ലെ മ​ര​ണ​ത്തി​ന്‍റെ വ്യാ​പാ​രി​ക​ളാ​യി മ​ന്ത്രി​മാ​രും സി​പി​എം നേ​താ​ക്ക​ളും മാ​റി​യെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. കൊവിഡ് ബാധ കൂടാനുള്ള കാരണമായി സിപിഎം സമ്മേളനങ്ങൾ മാറി. ഈ സമ്മേളനങ്ങളിലൂടെ നൂറുകണക്കിനാളുകൾ രോ​ഗബാധിതരായി. നേതാക്കൾ വിവിധ ജില്ലകളിലെത്തി രോ​ഗം പടർത്തി ന​ട​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രി​യെ മൂ​ല​യ്ക്കി​രു​ത്തി മ​റ്റു ചി​ല​രാ​ണ് വ​കു​പ്പ് നി​യ​ന്ത്രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ​മ​ന്ത്രി അ​വ​ലോ​ക​ന യോ​ഗ​ത്തി​നു വ​ന്നി​രു​ന്നി​ട്ട് പോ​കു​ക​യാ​ണ്. ആ​രോ​ഗ്യ​വ​കു​പ്പ് നി​ശ്ച​ല​മാ​ണെ​ന്നും സ​തീ​ശ​ൻ‌ കു​റ്റ​പ്പെ​ടു​ത്തി. 

Continue Reading