Connect with us

KERALA

റിപ്പബ്ലിക് ദിനാഘോഷത്തിൽമന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയപതാക ഉയർത്തിയത് തലകീഴായി

Published

on


കാസർകോട്: കാസർകോട് നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽമന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയപതാക ഉയർത്തിയത് തലകീഴായി .  ഇതൊന്നും മനസിലാകാതെ തെറ്റായരീതിയിൽ പതാക ഉയർത്തിയ ശേഷം മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സല്യൂട്ടും ചെയ്തു. പിന്നാലെ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോഴാണ് ദേശീയപതാക ഉയർത്തിയതിലെ തെറ്റ് അധികൃതർക്ക് ബോധ്യപ്പെട്ടത്. തുടർന്ന് പതാക താഴ്ത്തി ശരിയായരീതിയിൽ വീണ്ടും ഉയർത്തുകയായിരുന്നു

മന്ത്രി അഹമ്മദ് ദേവർകോവിലിന് പുറമേ എ.ഡി.എം, ജില്ലാ പോലീസ് മേധാവി തുടങ്ങിയ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിലുണ്ടായിരുന്നു.  അവധിയിലായതിനാൽ ജില്ലാ കളക്ടർ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തിരുന്നില്ല.

Continue Reading