Crime
ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് നീട്ടി

ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് നീ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന്റെ അറസ്റ്റ് വിലക്ക് ബുധനാഴ്ച വരെ നീട്ടി. പ്രൊസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിയത്. ഡിജിറ്റൽ തെളിവുകൾ വിശകലനം ചെയ്യാൻ സമയം വേണമെന്ന് പ്രൊസിക്യൂഷൻ ആവശ്യപ്പെട്ടു. ഇതുവരെയുള്ള അന്വേഷണ വിവരങ്ങൾ ഇന്ന് കോടതിക്ക് കൈമാറും. ദിലീപിനെ മൂന്ന് ദിവസം ചോദ്യം ചെയ്ത വിശദമായ റിപ്പോർട്ടാണ് അന്വേഷണ സംഘം ഇന്ന് കോടതിക്ക് കൈമാറുക.