Connect with us

Gulf

മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെത്തി

Published

on

ദുബായ് : അമേരിക്കയിലെ ചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു രാവിലെ ദുബായിലെത്തി. പത്ത് ദിവസം യുഎഇയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രണ്ട് ദിവസത്തെ വിശ്രമത്തിനുശേഷം അബുദാബി, ഷാർജ എന്നിവിടങ്ങളിൽ യുഎഇ അധികൃതരുമായി കൂടിക്കാഴ്ച നടത്തും. ഫെബ്രുവരി നാലിനു ദുബായ് എക്സ്പോയിലെ കേരള പവിലിയൻ ഉദ്ഘാടനം ചെയ്യും. അഞ്ചിനു രാവിലെ യുഎഇയിലെ വ്യവസായ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയുടെ ഉദ്ഘാടനവും വൈകിട്ട് നോർക്ക സമ്മേളനത്തിന്റെ ഉദ്ഘാടനവും നിർവഹിക്കും. ഏഴിനു തിരിച്ച് തിരുവനന്തപുരത്തെത്തുമെന്നുമെന്ന് മുഖ്യമന്ത്രിയുമായ് അടുത്ത കേന്ദ്രങ്ങൾ അറിയിച്ചു.

Continue Reading