Crime
ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അടിയന്തര യോഗം വിളിച്ചു

കോഴിക്കോട്: ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അടിയന്തര യോഗം വിളിച്ചു. 1ന് ചേരുന്ന അടിയന്തര യോഗത്തിലെ ചില്‍ഡ്രന്‍സ് ഹോമിലെ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
അതിനിടെ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തല്‍. സ്പെഷ്യല്‍ ബ്രാഞ്ച് എഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്താക്കുന്നത്. വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. റിപ്പോര്‍ട്ട് ഇന്ന് കമ്മിഷണര്‍ക്ക് കൈമാറും.
മകളെ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു പെണ്‍കുട്ടിയുടെ അമ്മ ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കി. 26നു വൈകിട്ട് ഒളിച്ചോടിയ പെണ്‍കുട്ടികളെ കര്‍ണാടകയില്‍നിന്നും മലപ്പുറത്തുനിന്നുമാണ് പിടികൂടിയത്.