Gulf
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് ശേഷം ആദ്യമായി മലയാളത്തിൽ ശൈഖ് മുഹമ്മദിന്റെ ട്വീറ്റ്

ദുബായ്: മുഖ്യമന്ത്രി പിണറായി വിജയനുമായി ‘എക്‌സ്പോ-2020’ വേദിയിൽ കൂടിക്കാഴ്ച നടത്തിയതിനു ശേഷം മലയാളത്തിൽ ട്വീറ്റുചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. മുഖ്യമന്ത്രിയോടൊപ്പമുള്ള ചിത്രവും പങ്കുവെച്ചാണ് അദ്ദേഹം മലയാളത്തിൽ കൂടിക്കാഴ്ചയുടെ സന്തോഷം പങ്കുവെച്ചത്. ഇതാദ്യമായാണ് ശൈഖ് മുഹമ്മദ് മലയാളത്തിൽ ട്വീറ്റുചെയ്യുന്നത്.
”കേരള മുഖ്യമന്ത്രിയായ പിണറായി വിജയന് എക്‌സ്പോ 2020-ലെ കേരള വീക്കിൽ സ്വീകരണം നൽകിയപ്പോൾ. കേരളവുമായി യുഎഇയ്ക്ക് സവിശേഷബന്ധമാണുള്ളത്. ദുബായുടെയും യുഎഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയിൽ കേരളീയർ പ്രധാന പങ്കുവഹിക്കുന്നുണ്ട്”-എന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.