Connect with us

Crime

തോട്ടടയിൽ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു; കല്ല്യാണവീട്ടിലേക്ക് വരുന്നതിനിടെ ആക്രമണം

Published

on

കണ്ണൂർ: കണ്ണൂർ തോട്ടടയിൽ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ടു. കണ്ണൂർ ഏച്ചൂർ സ്വദേശി ജിഷ്ണു(26)വാണ് കൊല്ലപ്പെട്ടത്. കല്ല്യാണ വീട്ടിലേക്ക് വരുന്നതിനിടെ ഒരുസംഘം ബോംബെറിഞ്ഞെന്നാണ് വിവരം. ഞായറാഴ്ച ഉച്ചക്ക് രണ്ടര മണിക്കാണ് സംഭവം. രണ്ടുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

ശനിയാഴ്ച രാത്രി ഇവിടെ ഒരു കല്യാണ വീട്ടിൽ ചില തർക്കങ്ങളും സംഘർഷാവസ്ഥയും ഉണ്ടായിരുന്നെന്നാണ് വിവരം. ഇതിനെ തുടർന്നുള്ള പ്രശ്നങ്ങളാണ് ബോംബ് എറിയുന്നതിലേക്ക് കാര്യങ്ങൾ എത്തിയതെന്നാണ് സൂചന.

Continue Reading