Connect with us

KERALA

കോഴിക്കോട് വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു

Published

on


കോഴിക്കോട്: കോഴിക്കോട്പുറക്കാട്ടിരിയിൽ ബൈപ്പാസിൽ ടിപ്പർ ലോറിയും ട്രാവലറും കൂട്ടിയിടിച്ച് രണ്ട്  അയ്യപ്പഭക്തരാക്കും മൂന്ന് പേർ മരിച്ചു. എറണാകുളം സ്വദേശിയായ ട്രാവലർ ഡ്രൈവറും കർണാടക സ്വദേശികളായ ശിവണ്ണ, നാഗരാജയുമാണ് മരിച്ചത്. ശബരിമലയിലേക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ പതിനാല് പേർക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.

Continue Reading