Connect with us

Crime

തോട്ടടയില്‍ ബോംബ് സ്ഫോടനത്തില്‍ യുവാവ് കൊല്ലപ്പെട്ട കേസിലെ പ്രധാന പ്രതി മിഥുന്‍ ഒളിവില്‍

Published

on

കണ്ണൂര്‍: തോട്ടടയില്‍ ബോംബ് സ്ഫോടനത്തില്‍ യുവാവ് കൊല്ലപ്പെട്ട കേസിലെ പ്രധാന പ്രതി മിഥുന്‍ ഒളിവില്‍. മിഥുന്‍ സംസ്ഥാനം വിട്ടതായാണ് സൂചന. പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തിയിട്ടുണ്ട്. സംഘത്തില്‍ ഉള്‍പ്പെട്ട വടകര സ്വദേശിയെ തിരിച്ചറിഞ്ഞു. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുക്കും. ചേലോറയിലെ മാലിന്യനിക്ഷേപ കേന്ദ്രത്തില്‍ വച്ച് ബോംബ് നിര്‍മിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റിലായ അക്ഷയിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസിലെ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു. പ്രതികള്‍ക്കായി ഏച്ചൂരില്‍ വ്യാപക തിരച്ചില്‍ നടക്കുന്നുണ്ട്.

ബോംബ് സ്ഫോടന കേസില്‍ പ്രാഥമിക പ്രതിപട്ടികയില്‍ 5 പേരാണ് ഉള്ളത്. ഏച്ചൂര്‍ സ്വദേശി മിഥുന്റെ നേതൃത്വത്തിലുള്ള 5 അംഗ സംഘമാണ് കൊലപാതകത്തിന് കാരണമായ സ്ഫോടനത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച രാത്രി 9.40 ഓടെയാണ് മിഥുനും അറസ്റ്റിലായ പ്രതി അക്ഷയും ചേര്‍ന്ന് താഴെ ചൊവ്വയിലെ പടക്ക വില്‍പന ശാലയിലെത്തി സ്ഫോടന സാമഗ്രികള്‍ വാങ്ങിയത്. തുടര്‍ന്ന് ചേലോറയിലെ മാലിന്യ നിര്‍മാര്‍ജ്ജന കേന്ദ്രത്തില്‍ വച്ച് ബോംബ് നിര്‍മ്മിച്ചതായും പൊലീസ് പറയുന്നു.

അഞ്ച് പേരടങ്ങുന്ന സംഘമാണ് ബോംബ് നിര്‍മ്മാണത്തിന് പിന്നില്‍. ഇവര്‍ക്കൊപ്പം കൊല്ലപ്പെട്ട ജിഷ്ണുവും ഉണ്ടായിരുന്നതായും പൊലീസ് സംശയിക്കുന്നു. ഈ സംഘത്തില്‍ ഉണ്ടായിരുന്ന വടകര സ്വദേശിയായ ഒരാളെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ഫോടനത്തില്‍ പരുക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ചികിത്സയില്‍ കഴിയുന്ന നാല് പേരെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്തേക്കും.സംഭവത്തില്‍ കൂടുതല്‍ പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് പൊലീസ് വിശദീകരണം

Continue Reading