KERALA
അച്ഛനും അമ്മയും രണ്ട് മക്കളും വീടിനുള്ളിൽ വിഷവാതകം നിറച്ച് മരിച്ച നിലയിൽ

കൊടുങ്ങല്ലൂർ: കൊടുങ്ങലൂരിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ. കൊടുങ്ങല്ലൂർ ഉഴവത്ത് കടവിലാണ് സംഭവം . അച്ഛനും അമ്മയും രണ്ട് മക്കളുമാണ് വീടിനുള്ളിൽ വിഷവാതകം നിറച്ച് ആത്മഹത്യ ചെയ്തത്. സോഫ്റ്റ്ഡവെയർ എഞ്ചിനിയറായ ആഷിഫ് (40), ഭാര്യ അസീറ(34), മക്കളായ അസറാ ഫാത്തിമ (13), അനോനീസ(8) എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ കാർബൺ മോണോക്സൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്തി. വീടിന്റെ ജനലുകൾ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് കൂട്ട അത്മഹത്യയ്ക്ക് കാരണമെന്ന കുറിപ്പ് വീട്ടിൽ നിന്നും ലഭിച്ചിരുന്നു. ഉച്ചയായിട്ടും വീടിന് പുറത്ത് ആരെയും കാണാത്തതിനെ തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.