KERALA
ഗവര്‍ണര്‍മാരെ പുറത്താക്കാനുള്ള അധികാരം സംസ്ഥാന ഭരണകൂടങ്ങൾക്ക് നല്‍കണമെന്ന ആവശ്യവുമായി കേരളം

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായുള്ള വിവാദങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിൽ നിര്‍ണായക നീക്കം നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഗവര്‍ണര്‍മാരെ പുറത്താക്കാനുള്ള അധികാരം സംസ്ഥാന ഭരണകൂടങ്ങൾക്ക് നല്‍കണമെന്ന ആവശ്യവുമായി കേരളം കേന്ദ്രത്തെ സമീപിച്ചു. പൂഞ്ചി കമ്മിഷന്‍ റിപ്പോര്‍ട്ടിനുള്ള മറുപടിയിലാണ് സര്‍ക്കാര്‍ ശുപാര്‍ശ മുന്നോട്ട് വച്ചിരിക്കുന്നത്.
ചാന്‍സലര്‍ പദവിയില്‍ വീഴ്ച, ഭരണഘടനാ ലംഘനം, ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികളില്‍ വീഴ്ച എന്നിവയുണ്ടായാല്‍ ഗവര്‍ണറെ പുറത്താക്കാന്‍ നിയമസഭയ്ക്ക് അനുവാദം നല്‍കണമെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യം. പൂഞ്ചി കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ കേന്ദ്രം വിവിധ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിരുന്നു.