KERALA
ബിജെപി കാസർകോഡ് ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകരുടെ ഉപരോധം. ഓഫീസ് താഴിട്ട് പൂട്ടി

കാസര്‍കോട്:സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥാനം സിപിഎം അംഗത്തിന് നല്‍കിയതില്‍ പ്രതിഷേധിച്ച്
ബിജെപി കാസർകോഡ് ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകരുടെ ഉപരോധം. കുമ്പള പഞ്ചായത്തിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥാനം സിപിഎം അംഗത്തിന് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഉപരോധം. താഴിട്ട് ഓഫീസ് പൂട്ടിയിരിക്കുകയാണ് പ്രവര്‍ത്തകര്‍. കുമ്പള പഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥാനത്തേക്ക് സിപിഎം അംഗം കൊഗ്ഗുവിനെ വിജയിപ്പിക്കാന്‍ നേതാക്കൾ ഒത്തുകളിച്ചു എന്നതാണ് പരാതി.
സംഭവം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും സംഭവത്തില്‍ പ്രാദേശിക തലം മുതല്‍ സംസ്ഥാന നേതൃത്വത്തിന് വരെ പരാതി നല്‍കിയിരുന്നു. സിപിഎം അംഗത്തിന് സ്ഥാനം നല്‍കുന്നതിന് മുന്‍ ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് ഉള്‍പ്പെടെയുള്ളവര്‍ ഒത്തുകളിച്ചുവെന്നും നടപടി വേണം എന്നുമായിരുന്നു ആവശ്യം പക്ഷേ ഇതില്‍ ഒരു നടപടിയും കൈക്കൊള്ളത്തതില്‍ പ്രതിഷേധിച്ചാണ് നൂറിലധികം പ്രവര്‍ത്തകര്‍ സംഘടിച്ച് എത്തി ഓഫീസ് ഉപരോധിച്ചത്. കഴിഞ്ഞ ദിവസം ബിജെപിയുടെ ജില്ലാ വൈസ് പ്രസിഡന്റും കാസര്‍കോട് നഗരസഭാ കൗണ്‍സിലറുമായ പി. രമേശന്‍ സ്ഥാനം രാജിവെച്ചിരുന്നു.
കൊലപാതക കേസില്‍ പ്രതിയായ സിപിഎം നേതാവ് കൊഗ്ഗുവിനെ അയോഗ്യനാക്കണമെന്ന് കാണിട്ട് ബിജെപി നേതാവ് സുരേഷ് ഷെട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.