KERALA
ഇതരമതസ്ഥരുടെ ആചാരമോ വേഷമോ സ്വീകരിച്ച ആരിഫ് മുഹമ്മദ് ഖാന്‍ ഇസ്ലാമിന് പുറത്താണെന്ന് ഹമീദ് ഫൈസി അമ്പലക്കടവ്

കോഴിക്കോട്:
ഇതരമതസ്ഥരുടെ ആചാരമോ വേഷമോ സ്വീകരിച്ച ആരിഫ് മുഹമ്മദ് ഖാന്‍ ഇസ്ലാമിന് പുറത്താണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തമ ഇസ്ലം മതവിശ്വാസി അല്ലെന്നും സുന്നി യുവജനസംഘം സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ് . എന്നാല്‍ അദ്ദേഹം അമുസ്ലീമാണെന്ന് പറയാന്‍ താന്‍ ആളല്ലെന്നും ഫൈസി കൂട്ടിച്ചേർത്തു. ആരിഫ് മുഹമ്മദ് ഖാന്റെ ശബരിമല ദര്‍ശനം മുൻ നിർത്തിയാണ് ഫൈസിയുടെ വിമര്‍ശനം.
ബിജെപിയില്‍ ചേര്‍ന്നതിനു ശേഷം കൂടുതല്‍ വലിയ പദവികള്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ആരിഫ് മുഹമ്മദ് ഖാന്‍ ഇസ്ലാമിനെ പരിഹസിച്ചും പുച്ഛിച്ചും രംഗത്ത് വന്നിരിക്കുന്നു. ഒരു മുസ്ലീം ഇതരമതസ്ഥരുടെ ദേവാലയങ്ങളിലേക്ക് പോവുകയോ ആചാരങ്ങള്‍ പിന്തുടരുകയോ വേഷം ധരിക്കുകയോ ചെയ്താല്‍ അവര്‍ ഇസ്ലാമിന് പുറത്താണെന്നാണ് ഇസ്ലാമിക നിയമം. ഹിജാബ് വിഷയത്തില്‍ ഗവര്‍ണര്‍ തെറ്റിദ്ധരിപ്പിക്കുന്നു. ഹിജാബിനെ ചോദ്യം ചെയ്യുന്നു. ഇസ്ലാമിന് അകത്ത് നിന്നുകൊണ്ടല്ല, ഇസ്ലാമിന് പുറത്തേക്കുള്ള വാതിലില്‍ നിന്നുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തികളെന്നും ഫൈസി കൂട്ടിച്ചേർത്തു.