KERALA
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് പതിനേഴുകാരി ഓടുപൊളിച്ചു ചാടിപ്പോയി

കോഴിക്കോട്:കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് ഒരു അന്തേവാസി കൂടി ചാടിപ്പോയി. ഇന്ന് പുലര്‍ച്ചെയാണു പതിനേഴുകാരി ഓടുപൊളിച്ചു ചാടിപ്പോയത്. അന്തേവാസി കൊല്ലപ്പെട്ട അഞ്ചാം വാര്‍ഡിലാണു സുരക്ഷാവീഴ്ച.
ഇന്നലെ വൈകുന്നേരം രക്ഷപ്പെട്ട യുവാവിനെ ഷൊര്‍ണൂരില്‍ കണ്ടെത്തിയിരുന്നു. ശുചിമുറിയുടെ വെന്റിലേഷന്‍ തകര്‍ത്തായിരുന്നു ഇയാളുടെ രക്ഷപ്പെടല്‍. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഒരു പുരുഷനും സ്ത്രീയും ചാടിപ്പോയിരുന്നു. ഒരേ കോംപൗണ്ടിലെ രണ്ടു കെട്ടിടങ്ങളില്‍ താമസിക്കുകയായിരുന്ന മലപ്പുറം സ്വദേശിനിയും നടക്കാവ് സ്വദേശിയുമാണു പുറത്തുകടന്നത്. മലപ്പുറം സ്വദേശിനിയെ മലപ്പുറത്തു നിന്നും പുരുഷനെ കോഴിക്കോട് നഗരത്തില്‍ നിന്നും കണ്ടെത്തിയിരുന്നു.