NATIONAL
ഉമാഭാരതിക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് ഉമാ ഭാരതിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ ഉമാ ഭാരതി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.താനുമായി സമ്പര്‍ക്കത്തിലേർപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്നും, കൊവിഡ് പരിശോധന നടത്തണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
മൂന്ന് ദിവസങ്ങളായി ചെറിയ പനി ഉണ്ടായിരുന്നെന്നും തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്നും ഉമാ ഭാരതി വ്യക്തമാക്കി.കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചിട്ടും വൈറസ് ബാധയുണ്ടായതായും അവർ കൂട്ടിച്ചേര്‍ത്തു.
‘ഹരിദ്വാറിനും ഋഷികേശിനുമടുത്തുള്ള വന്ദേ മാതരം കുഞ്ജില്‍ ക്വാറന്റീനിൽ കഴിയുകയാണ് ഞാന്‍. നാല് ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഒരു കൊവിഡ് ടെസ്റ്റ് കൂടി നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരിശോധനഫലം വന്നതിന് ശേഷം ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും’- ഉമാ ഭാരതി മറ്റൊരു ട്വീറ്റിൽ പറയുന്നു.