Gulf
പൊതുസ്ഥലങ്ങളില്‍ മാസ്ക് ഒഴിവാക്കാനും ക്വാറന്റൈന് ചട്ടങ്ങളില്‍ ഇളവു പ്രഖ്യാപിച്ചും യുഎഇ

ദുബായ്: കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടായതിനെതുടർന്ന് യുഎഇയിൽ പൊതുസ്ഥലങ്ങളില്‍ മാസ്ക് ഉപയോഗം ഒഴിവാക്കാനും ക്വാറന്റൈന് ചട്ടങ്ങളില്‍ ഇളവുകളുമായി യുഎഇ. വെള്ളിയാഴ്ചയാണ് ഇളവുകൾ പ്രഖ്യാപിച്ചത്.പൂര്‍ണമായ രീതിയില്‍ രാജ്യത്തെ സാധാരണ നിലയിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് യുഎഇ ഇപ്പോൾ.
അടുത്ത മാസം ഒന്നാം തിയതി മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.കൊവിഡ് ബാധിതരുടെ ഐസൊലേഷന്‍ രീതിക്ക് വ്യത്യാസമില്ല. എന്നാൽ കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് ക്വാറന്റൈന് നിർബന്ധമില്ലെന്ന് യുഎഇയിലെ ദേശീയ പ്രകൃതി ദുരന്ത നിവാരണ സമിതിയുടെ അറിയിപ്പിൽ പറയുന്നു.
അതേസമയം, ഇൻഡോർ വേദികളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി. ദുബായിലേക്ക് വരുന്ന യാത്രക്കാർ ക്യുആർ കോഡ് അടങ്ങുന്ന അംഗീകൃത കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. പള്ളികളില്‍ ആളുകള്‍ തമ്മിലുള്ള ഒരുമീറ്റര്‍ നിയന്ത്രണം തുടരും. വിനോദ സഞ്ചാര മേഖലയിലെ സാമൂഹ്യ അകലം പാലിക്കല്‍ വേണ്ടെന്നും ദേശീയ ദുരന്ത നിവാരണ സമിതി വ്യക്തമാക്കി.