Connect with us

Business

സ്വർണവില കുതിക്കുന്നു. ഗ്രാമിന് പവന് 800 രൂപ വർദ്ധിച്ചു

Published

on

മുംബൈ . സ്വർണവില കുതിക്കുന്നു. ഗ്രാമിന് 100 രൂപയുടെയും പവന് 800 രൂപയുടെയും വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവന് 39520 ആയി. ഈ വർഷത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ശനിയാഴ്‌ച 38720 രൂപയിലായിരുന്നു വ്യാപാരം നടന്നത്. അന്ന് മാത്രം വർദ്ധിച്ചത് 640 രൂപയാണ്.

വരും ദിവസങ്ങളിലും സ്വർണ വില ഇനിയും ഉയരാനാണ് സാദ്ധ്യതയെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നത്. റഷ്യയും യുക്രെയിനും തമ്മിലുള്ള യുദ്ധത്തിൽ അന്താരാഷ്ട്ര വിപണിയിൽ വില കൂടിയതാണ് രാജ്യത്തും വില ഉയരാൻ കാരണം. മാർച്ച് ഒന്നിന് രേഖപ്പെടുത്തിയ ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

Continue Reading