Business
ധർമ്മശാലയിലെ പ്ലൈവുഡ് നിർമ്മാണ ശാലയിൽ വൻ തീപിടുത്തം

കണ്ണൂർ – തളിപ്പറമ്പ് ധർമ്മശാല കഴിച്ചാലിലെ പ്ലൈവുഡ് നിർമ്മാണ ശാലയിൽ വൻ തീപിടുത്തം . ധർമ്മശാല ഇൻഡസ്ട്രിയൽ ഏരിയയിലെ അഫ്ര പ്ലൈവുഡ് കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. ഫാക്ടറി പൂർണമായും കത്തിനശിച്ചു. അർധരാത്രിയോടെയാണ് സംഭവം.
കണ്ണൂർ , പയ്യനൂർ , പെരിങ്ങോം എന്നിവിടങ്ങളിൽ നിന്നായി പത്ത് യൂനിറ്റിലധികം അഗ്നിരക്ഷാ സേനകൾ ഏഴ് മണിക്കൂറോളം പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അടുത്ത സ്ഥാപനങ്ങളിലേക്ക് തീ പടരാതിരിക്കാൻ ഫയർഫോഴ്സ് ഇടപെടൽ സഹായകമായി. ഷോർട്ട് സർക്യുട്ടാണ് തിപിടുത്തത്തിന് കാരണ’മെന്നാണ് പ്രാഥമിക നിഗമനം.കോടികളുടെ നഷ്ടമുണ്ടായതാണ് പ്രാഥമിക വിവരം.