Crime
വിളക്കോട്ടൂരിൽ എക്സൈസിൻ്റെ മിന്നൽ പരിശോധന.10 ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ

തലശ്ശേരി: കൂത്തുപറമ്പ് എക്സൈസ് റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അരുൺകുമാർ. കെ യും പാർട്ടിയും വിളക്കോട്ടൂർ ഭാഗത്ത് നടത്തിയ മിന്നൽ പരിശോധനയിൽ 10 ലിറ്റർ ചാരായവുമായി ഒരാളെ പിടികൂടി. വിളക്കോട്ടൂർ ദേശത്ത് പുറംഭാഗത്ത് ഹൗസിൽ പി.സജീവനെ യാണ് അറസ്റ്റ് ചെയ്തത്. സജീവൻ വാറ്റ് നടത്തുന്നുണ്ടെന്ന് രാത്രി ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. തുടർന്ന് സ്ഥലത്തെത്തിയ സംഘം കയ്യോടെ പിടികൂടുകയായിന്നു .
പ്രിവന്റീവ് ഓഫീസർ അശോകൻ.കെ,സിവിൽ എക്സൈസ് ഓഫിസർമാരായ ജീമോൻ കെ.ബി ,പ്രജീഷ് കോട്ടായി, പ്രനിൽ കുമാർ.കെ. എ, സുബിൻ എം, ശജേഷ് സി.കെ, എക്സൈസ് ഡ്രൈവർ ലതീഷ് ചന്ദ്രൻ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.