Connect with us

Crime

പുന്നോലിലെ ഹരിദാസ് വധകേസിൽ ഒരാൾ കൂടി അറസ്റ്റിൽ

Published

on


കണ്ണൂർ:സി.പി.എം. പ്രവർത്തകൻ പുന്നോലിലെ ഹരിദാസ് വധകേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പുന്നോലിലെ ആർ.എസ്.എസ്. പ്രവർത്തകൻ ആത്മജനാ(30)ണ് അറസ്റ്റിലായത്.

ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് ആത്മജനെ അന്വേഷണ സംഘംഅറസ്റ്റ് ചെയ്തത് ഹരിദാസനെ കൊലപ്പെടുത്താൻ ആത്മജന്റെ നേതൃത്വത്തിൽ രണ്ടുതവണ ശ്രമങ്ങളുണ്ടായെന്നും ആയുധം നൽകിയതിൽ ഇയാൾക്ക് പങ്കുള്ളതായും പോലീസ് പറഞ്ഞു. കേസിൽ ഇതുവരെ 13 പ്രതികളാണ് അറസ്റ്റിലായത്.
ആറുപേർ ചേർന്നാണ് ഹരിദാസനെ കൊലപ്പെടുത്തിയത്. ഇതിൽ തലശ്ശേരി നഗരസഭാ കൗൺസിലറും ബി.ജെ.പി. മണ്ഡലം പ്രസിഡൻറുമായ കെ.ലിജേഷുൾപ്പെടെ നാലുപേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു കൊലയിൽ നേരിട്ട് പങ്കെടുത്ത ദീപു, നിഖിൽ എന്നിവരാണ് ഇനി അറസ്റ്റിലാകാനുളത് ഹരിദാസനെ വെട്ടിക്കൊലപ്പെടുത്താൻ ഉപയോഗിച്ച കൊടുവാൾപൊലീസ് കണ്ടെടുത്തു. പ്രതികൾ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

Continue Reading