Business
കാവ്യ മാധവന്‍റെ ഉടമസ്ഥതയിലുള്ള ലക്ഷ്യാ ബുട്ടീക്കിൽ തീപിടിത്തം

കൊച്ചി: നടി കാവ്യ മാധവന്‍റെ ഉടമസ്ഥതയിലുള്ള ലക്ഷ്യാ ബുട്ടീക്കിൽ തീപിടിത്തം. ഇടപ്പള്ളി ഗ്രാൻഡ് മാളിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ബുട്ടീക്കിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.
പുലര്‍ച്ചെ 3 മണിയോടെയാണ് ബൂട്ടീക്കില്‍ തീ പിടുത്തമുണ്ടായത്. പുറത്ത് പുക കണ്ട സെക്യൂരിറ്റി ജീവനക്കാരാണ് ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചത്. അഞ്ചരയോടെയാണ് തീ പൂര്‍ണമായും അണയ്ക്കാനായത്. കടയിലെ തുണികളും തയ്യല്‍ മെഷീനുകളും കത്തി നശിച്ചു. സ്ഥാപനം പൂർണമായും കത്തി നശിച്ച നിലയിലാണ്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് വിവരം.