Connect with us

Crime

കെ സുധാകരന് സി പി എം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ ഭീഷണി

Published

on

ഇടുക്കി: കെ പി സി സി പ്രസിഡന്റ് കെ സുധാകരന് ഭീഷണിയുമായി സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്. സുധാകരന് സി പി എം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നും, ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ താത്പര്യമില്ലാത്തതുകൊണ്ടു മാത്രമാണെന്നുമാണ് വർഗീസിന്റെ പരാമർശം. സിപിഎമ്മിന്റെ കരുത്തിനെ കുറിച്ച് സുധാകരന് ധാരണയുണ്ടാകണമെന്നും വർഗീസ് മുന്നറിയിപ്പ് നൽകി.
വർഗീസിന്റെ പരാമർശം വിവാദമായത്തോടെ പ്രതികരണവുമായ് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.

കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സി പി എം ചെറുതോണിയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു പരാമർശം.
ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലെ എസ് എഫ് ഐ വിദ്യാർത്ഥി ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലിയെ ന്യായീകരിച്ച് സുധാകരൻ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതാണ് വർഗീസിന്റെ ഭീഷണി ക്ക് കാരണമായത്.

Continue Reading