Connect with us

KERALA

കെ ​റെ​യി​ൽ സ​മ​ര​ക്കാ​ർ​ക്കെ​തി​രേ പ​രി​ഹാ​സ​വു​മാ​യി ഇ.​പി. ജ​യ​രാ​ജ​ൻ

Published

on

കണ്ണൂർ: കെ ​റെ​യി​ൽ സ​മ​ര​ക്കാ​ർ​ക്കെ​തി​രേ പ​രി​ഹാ​സ​വു​മാ​യി സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഇ.​പി. ജ​യ​രാ​ജ​ൻ.  സമരത്തിൽ ജനങ്ങളുടെ പി​ന്തു​ണ​യി​ല്ലെ​ന്നും തെ​ക്കും വ​ട​ക്കു​മി​ല്ലാ​ത്ത വി​വ​ര​ദോ​ഷി​ക​ളാ​ണ് സ​മ​രം ചെ​യ്യു​ന്ന​തെന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം അ​റു​വ​ഷ​ള​ന്മാ​രു​ടെ കൈ​യി​ലാ​യി​രി​ക്കു​ക​യാ​ണ്. പ്ര​തി​പ​ക്ഷം കെ ​റെ​യി​ല്‍ വി​യ​ത്തി​ല്‍ ചി​ല റെ​ഡി​മെ​യ്ഡ് ആ​ളു​ക​ളെ കൊ​ണ്ട് വ​ന്ന് സ​മ​രം ന​ട​ത്തു​ക​യാ​ണ്. പ​ദ്ധ​തി​ക്ക് സ്ഥ​ലം ന​ല്‍​കാ​ന്‍ ജ​ന​ങ്ങ​ള്‍ ത​യാ​റാ​യി ഇ​ങ്ങോ​ട്ട് വ​രി​ക​യാ​ണ്. കോൺഗ്രസ്സ് നേതൃത്വം അറുവഷളന്മാരുടെ കയ്യിലാണിപ്പോൾ. മുസ്ലീം ലീഗിന്റെ തണലിൽ വളരുന്ന ഒരു പാർട്ടിയാണ് കോൺഗ്രസ്സ്. മുസ്ലീം ലീഗ് ഇല്ലങ്കിൽ ഒരു സീറ്റിൽ പോലും ജയിക്കാൻ കഴിയാത്ത ഈ ഗതികെട്ട പാർട്ടിയോട് എന്ത്‌ പറയാനാണെന്നും ഇ.പി ജയരാജൻ ചോദിച്ചു.  

പ്രതിപക്ഷ നേതാവ് വിഡി സതീശന് വേറെ പണിയൊന്നുമില്ലെങ്കിൽ പോയി കുറ്റി പറിക്കട്ടേയെന്നും നേരത്തെ കിഫ്‌ബിയെ എതിർത്ത കോൺഗ്രസ്സ് നേതാക്കൾ ഇപ്പോൾ തലയിൽ മുണ്ടിട്ട് കിഫ്‌ബി ഓഫിസിനു മുന്നിൽ പോയി ആനുകൂല്യത്തിന് കാത്ത് നിൽക്കുകയാണെന്നും ഇ.പി.ജയരാജൻ പറഞ്ഞു. കെ റെയിൽ വന്നാൽ അതിൽ ആദ്യം കയറുക കോൺ​ഗ്രസ് നേതാക്കളായിരിക്കുമെന്നും കോൺ​ഗ്രസുകാ‍ർ വരാത്ത കാരണം കൊണ്ട് പാർട്ടി കോൺ​ഗ്രസ് തകർന്നു പോകില്ലെന്നും അവരോട് പോയി പണി നോക്കാൻ പറയണമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.  

Continue Reading