Connect with us

HEALTH

മിഠായി കഴിച്ച നാല് കുട്ടികള്‍ മരിച്ചു

Published

on

ലക്‌നൗ: ഉത്തര്‍ പ്രദേശിലെ കുശിനഗറില്‍ മിഠായി കഴിച്ച നാല് കുട്ടികള്‍ മരിച്ചു .വീടിനു മുമ്പില്‍ നിന്നുകിട്ടിയ മിഠായി കുട്ടികള്‍ പങ്കിട്ടെടുത്തു കഴിക്കുകയായിരുന്നുവെന്നാണ് റിപ്പാർട്ട്..

പ്രായം കൂടിയ കുട്ടിയാണ് വീടിന് പുറത്ത് കണ്ട മിഠായി എടുത്ത് മറ്റ് മൂന്ന് പേര്‍ക്കും പങ്കിട്ടതായി ഒരു കുടുംബാംഗങ്ങൾ പറഞ്ഞു. ഇത്കഴിച്ച്‌ അല്‍പസമയത്തിനകം 4 കുട്ടികള്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
.മിഠായിയില്‍ വിഷം കലര്‍ത്തിയതായി സംശയിക്കുന്നു എന്നാണ് കുശിനഗറിലെ പോലിസ് പറയുന്നത്. നേരത്തെയും സമാനരീതിയില്‍ സമീപത്തെ വീടുകളിലെ കുട്ടികള്‍ മരിച്ചതായും വിവരമുണ്ട്.സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് കാവല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിട്ടുണ്ട്.

Continue Reading