Connect with us

KERALA

സ്വകാര്യ ബ​സു​ട​മ​ക​ളു​ടേ​ത് അ​നാ​വ​ശ്യ സ​മ​ര​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി

Published

on

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ സ്വകാര്യ ബ​സു​ട​മ​ക​ളു​ടേ​ത് അ​നാ​വ​ശ്യ സ​മ​ര​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റണി രാ​ജു. സ​മ​രം ന​ട​ത്തി​യാ​ലും ഇ​ല്ലെ​ങ്കി​ലും ബ​സ് നി​ര​ക്ക് കൂ​ട്ടും. ട്രേഡ് യൂണിയനുകള്‍ അവരുടെ സമ്മര്‍ദം കൊണ്ടാണ് അവകാശങ്ങള്‍ നേടിയെടുത്തത് എന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്. 

ചാര്‍ജ് വര്‍ധനവിന്‍റെ നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് സമരക്കാര്‍ക്ക് അറിയാം. പക്ഷേ ഈ പരീക്ഷാസമയത്ത് ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള സമരം ശരിയാണോ എന്ന് ആത്മപരിശോധന നടത്തണം. ചാര്‍ജ് വര്‍ധനവ് സംബന്ധിച്ച് സര്‍ക്കാരിന്റെ തീരുമാനം വൈകിയെന്ന് പറയാനാകില്ല. ചാര്‍ജ് കൂട്ടാന്‍ കഴിയുന്നതല്ല. പൊതുജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയുമെല്ലാം ഭാഗം കേട്ട ശേഷമേ അന്തിമ തീരുമാനമെടുക്കാന്‍ കഴിയൂ എന്ന്  ഗതാഗതമന്ത്രി വ്യക്തമാക്കി.

Continue Reading