Connect with us

Crime

മന്ത്രി സജി ചെറിയാനെതിരെ ഗുരുതുര ആരോപണവുമായി തിരുവഞ്ചൂര്‍

Published

on

മന്ത്രി സജി ചെറിയാനെതിരെ ഗുരുതുര ആരോപണവുമായി തിരുവഞ്ചൂര്‍

കോട്ടയം. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ മന്ത്രി സജി ചെറിയാനെതിരെ ഗുരുതുര ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. രംഗത്ത്. മന്ത്രിക്ക് വേണ്ടി സില്‍വര്‍ ലൈന്‍ ഭൂപടത്തില്‍ മാറ്റം വരുത്തിയെന്ന വാദമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ഉന്നയിച്ചത്.

ചെങ്ങന്നൂരില്‍ സില്‍വര്‍ ലൈന്‍ പാതയുടെ ആദ്യ ഭൂപടമല്ല ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. മന്ത്രിയുടെ വീടിരുന്ന സ്ഥലം സംരക്ഷിക്കാന്‍ അലെയ്‌മെന്റില്‍ മാറ്റം വരുത്തിയെന്നും റെയില്‍പാതയുടെ ദിശയില്‍ മാറ്റം വരുത്തിയതിന്റെ ഗുണം ആര്‍ക്കാണ് ലഭിച്ചതെന്ന് മന്ത്രി പറയണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

‘കെ റെയില്‍ നാളെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരു ബാധ്യതയായി മാറാനാണ് പോകുന്നത്. കേരളം ടു കേരളം എന്ന നിലയില്‍ ഒരു റെയില്‍വേ ലൈന്‍ നിര്‍മിച്ചാല്‍ ഇന്ത്യന്‍ റെയില്‍ വേ ഉപയോഗിക്കുന്ന എത്ര ശതമാനം ജനങ്ങള്‍ക്ക് അത് ഉപകാരപ്പെടും എത്രയും വേഗം പദ്ധതി ഉപേക്ഷിക്കുകയാണ് ചെയ്യേണ്ടതെന്നും തിരുവഞ്ചൂർ പറഞ്ഞു.

കെ റെയിലുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. അതുകൂടി പുറത്തുവന്ന് കഴിയുമ്പോള്‍ കെ റെയിലിനെ പറ്റി സംസാരിക്കാന്‍ പോലും ഭരണപക്ഷത്തുനിന്ന് ആളുണ്ടാകില്ല. സര്‍ക്കാരിനെ അട്ടിമറിക്കാനൊന്നും പ്രതിപക്ഷത്തിന് പ്ലാനില്ല. അതിനര്‍ത്ഥം ജനകീയ പ്രക്ഷോഭം അവസാനിപ്പിക്കും എന്നല്ല. ഈയിടെ എംഎ മണി പറഞ്ഞു; എനിക്ക് കറുപ്പ് നിറമാണെന്നാണ് മണിക്ക് ട്രമ്പിന്റെ കളറാണല്ലോയെന്നും തിരുവഞ്ചൂർ പരിഹസിച്ചു.

Continue Reading