Kannur
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ചു

പാനൂർ: ചമ്പാട് താര ജംഗ്ഷൻ നൂറുൽ ഇസ്ലാം സഭയുടെ നേതൃത്വത്തിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ചു.
പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജനഹൃദയങ്ങളിൽ സ്വാധീനം ചെലുത്തിയ നേതാവായിരുന്നു ഹൈദരലി തങ്ങളെന്ന് അദ്ദേഹം അനുസ്മരിച്ചു.
നൂറുൽ ഇസ്ലാം സഭ പ്രസിഡൻ്റ് റഹിം ചമ്പാട് അധ്യക്ഷനായി. പ്രമുഖ ചരിത്രകാരനും ഗ്രന്ഥകാരനുമായ എം.സി. വടകര അനുസ്മരണ പ്രഭാഷണം നടത്തി.സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടർ കെ.സൈനുൽ ആബിദീൻ മുഖ്യാതിഥിയായി. വീടെടുക്കാൻ ലോണെടുത്ത് തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബേങ്ക് ജപ്തി ചെയ്ത പ്രദേശത്തെ യു.പി.കമലയുടെ വീടിൻ്റെ ആധാരം തിരിച്ചെടുത്ത് ചടങ്ങിൽ വച്ച് കെ.സൈനുൽ ആബിദീൻ കമലക്ക് കൈമാറി.ഇ.അഷ്റഫ് സ്വാഗതം പറഞ്ഞു -എ.കെ.ഇസ്മയിൽ, മഹമൂദ് ലൈമാസ്, ഷിനാജ് റഹ് മാൻ, റഹീം വാഫി താഴേക്കാട്, സ്വാദിഖ് ഫൈസി ഇർഫാനി, മുഹമ്മദലി മിസ്ബാഹി, ത്വാഹസൈനി, അഹമ്മദ് മുസലിയാർ, സ്വാലിഹ് മുസലിയാർ, പി.പി.റഫ് നാസ് എന്നിവർ സംസാരിച്ചു.