Connect with us

Crime

സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തില്‍ നിന്ന് പിന്നോട്ടില്ല

Published

on

കോ​ട്ട​യം: നട്ടാശേരിയില്‍ സര്‍വേ കല്ലിടുന്നതിനായി ഇന്നും ഉദ്യോഗസ്ഥരെത്തി. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹമാണുള്ളത്. സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. നട്ടാശേരിയില്‍ പ്രതിഷേധം പൊലീസുമായുള്ള സംഘഷത്തിലേക്ക് നയിച്ചിരുന്നു. സമരക്കാരെ തടഞ്ഞ് ഉദ്യോഗസ്ഥര്‍ കല്ലിടല്‍ നടപടികളുമായി മുന്നോട്ട് പോവുകയാണ്.

അതേസമയം കെ ​റെ​യി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കെ​തി​രെ കൂ​ട്ട​ത്തോ​ടെ കേ​സെ​ടു​ത്ത് പൊലീ​സ്. കോ​ട്ട​യം ന​ട്ടാ​ശേ​രി​യി​ല്‍ 100 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഇ​രു​പ​തി​ലേ​റെ പേ​രെ ദൃ​ശ്യ​ങ്ങ​ളി​ല്‍നി​ന്ന് തി​രി​ച്ച​റി​ഞ്ഞു​വെന്നു പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. 75 യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ​യും പൊലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

കെ ​റെ​യി​ൽ അ​തി​ര​ട​യാ​ള ക​ല്ലു​ക​ൾ സ്ഥാ​പി​ക്കാ​ൻ വ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി​ഷേ​ധ​ക്കാ​ർ ത​ട​യു​ക​യും ക​ല്ലു​ക​ൾ പി​ഴു​തെ​ടു​ത്ത് എ​റി​യു​ക​യും ചെ​യ്തി​രു​ന്നു. പ്ര​ദേ​ശ​ത്തു വ​ൻ പൊ​ലീ​സ് സം​ഘം നി​ല​യു​റ​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും ജനങ്ങളുടെ പ്രതിഷേധം തടയാനായില്ല.

Continue Reading