Connect with us

KERALA

കല്ലിടാൻ നിർദേശിച്ചത് റവന്യൂവകുപ്പോ കെ റെയിലോ. അവ്യക്തത തുടരുന്നു

Published

on

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയിൽ കല്ലിടാൻ നിർദേശിച്ചത് റവന്യൂവകുപ്പാണെന്നെ കെ റെയിൽ അധികൃതരുടെ വാദം നഷേധിച്ച് റവന്യൂ മന്ത്രി കെ രാജൻ. കല്ലിടുന്നത് റവന്യൂവകുപ്പ് അല്ല. കല്ലിടാൻ റവന്യൂവകുപ്പ് നിർദ്ദേശിച്ചിട്ടില്ല. കെ റെയിലിന്റെ ആവശ്യപ്രകാരമാണ് റവന്യൂ വകുപ്പ് കല്ലിട്ടത്. ഉത്തരവാദിത്തമില്ലാതെ എന്തെങ്കിലും പറയരുതെന്നും മന്ത്രി പറഞ്ഞു.
സാമൂഹികാഘാത പഠനം എതിരായാൽ കല്ലുകൾ എടുത്തുമാറ്റും. ഭീഷണിപ്പെടുത്തി ആരിൽ നിന്നും ഭൂമി ഏറ്റെടുക്കില്ല. റവന്യൂവകുപ്പ് സ്ഥലമേറ്റെടുക്കാനുള്ള സർക്കാരിന്റെ ഏജൻസി മാത്രമാണ്. റിക്വസിഷൻ ഏജൻസി പറയുന്നതനുസരിച്ച് അവർക്കാവശ്യമായ ഉദ്യോഗസ്ഥരെ റവന്യൂ വകുപ്പ് നൽകുകയും അതനുസരിച്ചുള്ള നടപടി ക്രമങ്ങൾ മുന്നോട്ട് പോകുകയാണ് ചെയ്യാറെന്നും  മന്ത്രി കൂട്ടിച്ചേർത്തു എന്നാൽ, കല്ലിടാൻ തീരുമാനമെടുത്തത് റവന്യൂ വകുപ്പെന്നായിരുന്നു കെ റെയിലിന്റെ ആദ്യത്തെ വിദശീകരണം. മന്ത്രിയുടെ പ്രതികരണം വന്നതിന് പിന്നാലെ കല്ലിടാൻ നിർദ്ദേശിച്ചത് റവന്യൂ വകുപ്പെന്ന വാർത്ത നിഷേധിച്ച് കെ റെയിൽ ഫേസ്ബുക്കിൽ കുറിപ്പിട്ടു. എന്നാൽ ഫെസ് ബുക്ക് പോസ്റ്റിൽ  കല്ലിടാൻ നിർദ്ദേശിച്ചത് ആരെന്ന് പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല. ഇതോടെ സർക്കാറിനും ഇക്കാര്യത്തിൽ വ്യക്തതയില്ലാത മട്ടായി .

Continue Reading