Connect with us

KERALA

കെഎസ്ആര്‍ടിസി നേരിടുന്നത് കടുത്ത പ്രതിസന്ധി .ശമ്പളം കൊടുക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് മന്ത്രി

Published

on


തിരുവനന്തപുരം: ഇന്ധനവില വര്‍ധനയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി നേരിടുന്നത് കടുത്ത പ്രതിസന്ധിയെന്ന് മന്ത്രി ആന്റണി രാജു. പ്രതിസന്ധി തുടര്‍ന്നാല്‍ ജീവനക്കാരെ കുറയ്ക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി. സ്വിഫ്റ്റ് സര്‍വീസുകള്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ് പിന്നോട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

കെഎസ്ആര്‍ടിസിക്ക് ചെലവിനുള്ള പണം കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞവര്‍ഷം 2000 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. ഡിസംബറിലെ ഡീസല്‍ വിലയുമായി തട്ടിച്ച് നോക്കിയാല്‍ 38 രൂപയാണ് വിത്യാസം. അങ്ങനെ വരുമ്പോഴാണ് 40 കോടിയുടെ അധിക ചെലവുണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ ചെലവ് കുറയ്ക്കാനുള്ള മാര്‍ഗം കണ്ടേത്തേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

ഇന്ധനവിലവര്‍ധനവിനെ തുടര്‍ന്ന് ഗുരുതരമായ പ്രതിസന്ധിയാണ് നിലവിലുളളത്. ടിക്കറ്റ് വര്‍ധനവിലൂടെ കെഎസ്ആര്‍ടിസിക്ക് എത്ര അധികവരുമാനം ഉണ്ടാകാനാണ്. ശമ്പളം കൊടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. കേരളത്തിന്റെ ചരിത്രത്തില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ പോലെ പണം കെഎസ്ആര്‍ടിസിക്ക് ഒരു സര്‍ക്കാരും ചെയ്തിട്ടില്ലെന്നും ഇങ്ങനെ പോയാല്‍ ഒരുവര്‍ഷം 500കോടി രൂപ അധികം കണ്ടേത്തേണ്ടിവരുമെന്നും ആന്റണി രാജു.

Continue Reading