KERALA
ചെമ്പിലോട് നിര്‍മാണത്തിലിരുന്ന വീടിന്റെ ബീം തകര്‍ന്നുവീണ് വീട്ടുടമയും തൊഴിലാളിയും മരിച്ചു

കണ്ണൂര്‍: ചെമ്പിലോട് പള്ളിപ്പൊയിലില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ ബീം തകര്‍ന്നുവീണ് വീട്ടുടമയും തൊഴിലാളിയും മരിച്ചു. വീട്ടുടമ മുന്താണി കൃഷ്ണന്‍, നിര്‍മാണ തൊഴിലാളിയായ ലാലു എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. കൃഷ്ണനും കുടുംബവും താമസിച്ചിരുന്ന വീടിന്റെ രണ്ടാംനില പണിതുകൊണ്ടിരിക്കുന്നതിനിടെയാണ് അപകടം. കൃഷ്ണനും ലാലും തകര്‍ന്നുവീണ ബീമിനടയില്‍പ്പെടുകയായിരുന്നു.അപകടം നടന്ന ഉടന്‍ കൃഷ്ണനെ പുറത്തെടുക്കാനെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.