Connect with us

Crime

സോളാർ പീഡന കേസിൽ തിരുവനന്തപുരം എംഎല്‍എ ഹോസ്റ്റലില്‍ സിബിഐയുടെ പരിശോധന

Published

on

തിരുവനന്തപുരം: സോളാർ പീഡന കേസിൽ തിരുവനന്തപുരം എംഎല്‍എ ഹോസ്റ്റലില്‍ സിബിഐയുടെ പരിശോധന. ഹൈബി ഈഡനെതിരായ പരാതിയിലാണ് ഇപ്പോൾ പരിശോധന നടക്കുന്നത്. കോൺഗ്രസ് നേതാവ് ഹൈബി ഈഡൻ എംഎല്‍എ ആയിരുന്ന സമയത്ത് ഹോസ്റ്റലിലെ മുറിയില്‍ വച്ച് പീഡിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്. സിബിഐ സംഘത്തിന് തെളിവ് നല്‍കാനായി എംഎല്‍എ ഹോസ്റ്റലില്‍ പരാതിക്കാരിയും എത്തിയിട്ടുണ്ട്. 

2021 ജനുവരിയിലാണ് കേസ് സിബിഐയ്ക്ക് വിട്ടത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇപ്പോള്‍ സംഘടനാ ചുമതലയിലുള്ള എഐസിസി സെക്രട്ടറി കെ സി വേണുഗോപാല്‍, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍, മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോഴത്തെ ബിജപി ദേശീയ ഉപാധ്യക്ഷനുമായ എപി അബ്ദുള്ളക്കുട്ടി, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരയാണ് എഫ്ഐആര്‍. 

പരാതിക്കാരിയുടെ ആവശ്യപ്രകാരമാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസുകള്‍ സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയത്.തിരുവനന്തപുരം സിബിഐ പ്രത്യേക യൂണിറ്റിനാണ് അന്വേഷണ ചുമതല. പരാതിക്കാരി നേരിട്ട് കേസിന്‍റെ വിശദാംശങ്ങള്‍ ഡല്‍ഹി സിബിഐ ആസ്ഥാനത്തെത്തി കൈമാറുകയും ചെയ്തിരുന്നു.

Continue Reading