Crime
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് നൽകി

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് നൽകി
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ സര്‍ക്കാരും കന്യാസ്ത്രീയും നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയത്തെ വിചാരണ കോടതി വെറുതെ വിട്ടത് ചോദ്യം ചെയ്താണ് അപ്പീല്‍. കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റ വിമുക്തനാക്കിയ വിധി റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം. പ്രോസിക്യൂഷന്‍ തെളിവുകള്‍ വിചാരണക്കോടതി വേണ്ട വിധത്തില്‍ പരിഗണിച്ചില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെയും കന്യാസ്ത്രീയുടേയും വാദം.
പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴിക്ക് വിശ്വാസ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വിചാരണ കോടതി വെറുതെ വിട്ടത്a. എന്നാല്‍ പരാതിക്കാരിക്ക് അനുകൂലമായ തെളിവുകള്‍ കോടതി വേണ്ടവിധത്തില്‍ പരിശോധിച്ചില്ലെന്നായിരുന്നു പൊലീസിന്റെ വിലയിരുത്തല്‍. ഇക്കാര്യം ഹൈക്കോടതിയുടെ മുമ്പാകെ ബോധിപ്പിക്കാനായിരുന്നു പ്രോസിക്യൂഷന്റെ നീക്കം.
2014 മുതല്‍ 2016 വരെ കന്യാസ്ത്രീയെ പതിമൂന്ന് തവണ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. 2018 ജൂണ്‍ 27ന് കന്യാസ്ത്രീ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. 2019 ഏപ്രിൽ നാലിന് കുറ്റപത്രം സമർപ്പിച്ച് നവംബറിൽ വിചാരണ തുടങ്ങിയ കേസിൽ 2022 ജനുവരി 14നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വിചാരണ കോടതി വെറുതെ വിട്ടത്.