International
ലാന്‍ഡിങ്ങിനിടെ വിമാനം രണ്ടായി പിളര്‍ന്നു വീണു

സാന്‍ജോസ്: ലാന്‍ഡിങ്ങിനിടെ കോസ്റ്റാറിക്കയില്‍ വിമാനം രണ്ടായി പിളര്‍ന്നു വീണു. കോസ്റ്റാറിക്കയിലെ സാന്റാമരിയ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.
ഡിഎച്ച്എല്‍ വിമാനമായ ബോയിങ് 757 വിമാനമാണ് ലാൻഡിങ്ങിനിടെ തകർന്ന് വീണത്. വിമാനം പറന്നുയര്‍ന്ന ഉടനെ ഹൈഡ്രോളിക് തകരാര്‍ ഉണ്ടാകുകയും ഉടന്‍ തന്നെ അടിയന്തര ലാന്‍ഡിങ് നടത്തുകയുമായിരുന്നു.
ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വെയില്‍ നിന്നും തെന്നിമാറി രണ്ടായി പിളരുകയായിരുന്നു. ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തെത്തുടര്‍ന്ന് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു.